യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് ഈടാക്കാനൊരുങ്ങി ഫോണ്‍ പേ
ഫോണ്‍ പേ വഴിയുള്ള മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്കുള്‍പ്പടെ യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് ഈടാക്കാനൊരുങ്ങി ഫോണ്‍ പേ. രാജ്യത്ത് യുപിഐ പണമിടപാടുകള്‍ക്ക് നിലവില്‍ ഒരു ആപ്ലിക്കേഷനുകളും ഫീസ് ഈടാക്കുന്നില്ല. ഫോണ്‍ പേയാണ് ആദ്യമായി ഇങ്ങനെയൊരു തീരുമാനവുമായി രംഗത്തെത്തുന്നത്. ഫോണ്‍ പേ വഴി 50 രൂപ മുതല്‍ 100 രൂപ വരെയുള്ള മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് ഒരു രൂപ ഫീസായിരിക്കും ഈടാക്കുക. 100 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണെങ്കില്‍ രണ്ടു രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. 50 രൂപയ്ക്ക് താഴെയുള്ള റീച്ചാര്‍ജുകള്‍ക്ക് ഫീസില്ല. ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് തങ്ങളീ ചെറിയ തോതിലുള്ള ഫീസ് ഈടാക്കുന്നതെന്ന് കമ്പനി പറഞ്ഞു. മറ്റ് ആപ്ലിക്കേഷനുകള്‍ പോലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ഫോണ്‍ പേയും ഇനി മുതല്‍ പ്രൊസസിങ് ചാര്‍ജ് ഈടാക്കി തുടങ്ങും. ഇന്ത്യയിലെ ജനപ്രിയവും ഏറ്റവും കൂടുതല്‍ ഉപയോക്താകളുള്ള പേമെന്റ് ആപ്പാണ് വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫോണ്‍ പേ. രാജ്യത്ത് യുപിഐ ആപ്പുകള്‍ വഴിയുള്ള പണമിടപാടുകളില്‍ ഗണ്യമായ ഒരു ഭാഗം ഫോണ്‍ പേ വഴിയാണ് നടക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 165 കോടിയോളം യുപിഐ പണമിടപാടുകളാണ് ഇതുവഴി നടന്നത്. 300 മില്യന്‍ രജിട്രേഡ് ഉപഭോക്താക്കളാണ് ഫോണ്‍പെയ്ക്ക് ഉള്ളത്. Attachments area